റാലി സംഘടിപ്പിച്ചു
Tuesday 07 April 2026 1:31 AM IST
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി കാളവണ്ടി റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവി കുമാർ മീണ റാലി ഫ്ളാഗ് ഒഫ് ചെയ്തു. പാലക്കാട് സിവിൽ സ്റ്റേഷൻ നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം സ്റ്റാൻഡ്, സുൽത്താൻ പേട്ട, മോയൻസ് സ്‌കൂൾ, ശകുന്തള ജംഗ്ഷൻ, ടൗൺ സ്റ്റാൻഡ് മിഷൻ സ്‌കൂൾ വഴി സിവിൽ സ്റ്റേഷനിൽ സമാപിച്ചു. മലമ്പുഴ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും പാലക്കാട് താലൂക്ക് തഹസിൽദാറുമായ ജെറിൻ ജോൺസൻ, ഡെപ്യൂട്ടി തഹസിൽദാർ അജിത് കുമാർ, കോങ്ങാട് മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും എൽ.ആർ തഹസിൽദാറുമായ സി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.