റൂട്ട് മാർച്ച് സംഘടിപ്പിച്ചു

Tuesday 07 April 2026 1:32 AM IST
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരള പൊലീസും കർണാടക റിസർവ് പൊലീസും സംയുക്തമായി സംഘടിപ്പിച്ച റൂട്ട് മാർച്ച്.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരള പൊലീസും കർണ്ണാടക റിസർവ് പൊലീസും സംയുക്തമായാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. കുറുവട്ടൂർ, കയ്യിലിയാട് സെന്റർ, ചളവറ റോഡ്, ഷൊർണൂർ റോഡ് വരെയുള്ള പ്രദേശത്തെ പ്രധാന വീഥികളിലൂടെ മാർച്ച് നടന്നത്. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് ഷൊർണൂർ പൊലീസ് അറിയിച്ചു.