ക്രമീകരണം ഒരുക്കി

Tuesday 07 April 2026 12:15 AM IST

അടൂർ : തിരഞ്ഞെടുപ്പു കലാശക്കൊട്ടിനു പ്രത്യേക ക്രമീകരണമാണ് അടൂരിൽ പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിൽ ഇന്ദ്രപ്രസ്ഥ ബാറിനു മുന്നിൽ നിന്ന് തുടങ്ങി തോംസൺ ബേക്കറിയുടെ മുൻവശം വരെയാണ് എൽ ഡി എഫിന് കൊട്ടിക്കലാശത്തിനുള്ള സ്ഥലമായി നിശ്ചയിച്ചിട്ടുള്ളത്. അടൂർ ഇരട്ടപ്പാലം മുതൽ പടിഞ്ഞാറ് ബസ് വേ യ്ക്ക് സമീപമുള്ള വെയ്റ്റിംഗ് ഷെഡ് വരെയാണ് എൻ ഡി എ യ്ക്ക് ക്രമീകരിച്ചിട്ടുള്ളത്. അടൂർ ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്ന് അനശ്വര ജ്യൂവലറിവരെയാണ് യു ഡി എഫിന് ക്രമീകരിച്ചിട്ടുള്ളത്.