എൽ.ഡി.എഫ് പൊതുയോഗം
Tuesday 07 April 2026 12:21 AM IST
മല്ലപ്പള്ളി : അഡ്വ.മാത്യു ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം എൽ.ഡി.എഫ് ആനിക്കാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നൂറോൻമ്മാവ് ജംഗ്ഷനിൽ പൊതുയോഗം നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം കെ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, അഡ്വ.ആർ സനൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് വി.ആന്റണി,ബിനു വർഗീസ്, എം.രാജൻ, വി.എസ് ജിയാഷ്, മാത്യൂസ് കല്ലുപുര, ഡെയ്‌സി വർഗീസ് എന്നിവർ സംസാരിച്ചു.