ഭരണം കിട്ടിയില്ലെങ്കിൽ സതീശൻ വനവാസത്തിന് പോകേണ്ടിവരും : കെ. സുധാകരൻ
Tuesday 07 April 2026 12:37 AM IST
പത്തനംതിട്ട: യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടിവരുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കു പാലിക്കുന്ന നേതാക്കളാണെങ്കിൽ വനവാസത്തിന് പോകേണ്ടിവരും. അങ്ങനെ പോകാതിരിക്കാൻ പ്രാർത്ഥിക്കാം. യു.ഡി.എഫ് വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചു വരുമോ എന്ന കാര്യത്തിൽ സമയോചിതമായ തീരുമാനമുണ്ടാകും.