സംയുക്ത വിളംബര റാലി
Tuesday 07 April 2026 12:41 AM IST
കോന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാറിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ വിളംബര റാലി സംഘടിപ്പിച്ചു. കൂടൽ ശ്രുതി ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി കലഞ്ഞൂരിൽ സമാപിച്ചു. സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി അഡ്വ.ആർ.ബി.രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.ദേവരാജൻ അദ്ധ്യക്ഷനാആയി. എസ്.രാജേഷ്, വി.ഉമേഷ്, ഹരീഷ് മുകുന്ദ്, എം.മനോജ് കുമാർ, ടി.തുളസീധരൻ, രാമചന്ദ്രൻ പിള്ള, എം.പി.മണിയമ്മ, പി.വിജയകുമാർ, സിറാജുദ്ദീൻ, ഇസ്മായിൽ എന്നിവർ സംസാരിച്ചു.