സ്വീകരണ പര്യടനം

Tuesday 07 April 2026 12:41 AM IST

കോന്നി : ജന്മനാടിനെ ഇളക്കിമറിച്ച ആവേശോജ്ജ്വല പ്രകടനത്തോടെ കോന്നി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം സമാപിച്ചു. പി.ആർ.പ്രമോദ്, ലേഖാസുരേഷ്, ജോബി .ഈശോ, ജയ്സൺ ജോസഫ് സാജൻ, സി.എസ്.സുജ, സി.ആർ.മഹേഷ്, പി.കെ.വാസുദേവൻ, ബിനു ആങ്ങമൂഴി

തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. രണ്ടാഴ്ച മുമ്പ് ജന്മനാടായ സീതത്തോട്ടിൽ നിന്നുമാണ് മണ്ഡലത്തിലെ സ്വീകരണപര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തുകളിലും വൻ ജനാവലി ഒഴുകിയെത്തിയ സ്വീകരണങ്ങളാണ് ജനീഷ് കുമാറിന് ലഭിച്ചത്.