അധാർമികതയ്ക്കും സ്‌ത്രീവിരുദ്ധർക്കുമെതിരെ ആറന്മുള വിധിയെഴുതും: എം. സ്വരാജ്‌

Tuesday 07 April 2026 10:45 PM IST

പത്തനംതിട്ട : അധാർമികതയ്ക്ക്‌ എതിരെ, കൊള്ളയ്ക്കെതിരെ, ദുരന്തത്തത്തെ തട്ടിപ്പിന്‌ ഇരയാക്കിയതിനെതിരെ സ്‌ത്രീകൾക്കെതിരെ അധിക്ഷേപം ചൊരിയുന്നവർക്കെതിരെ ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.സ്വരാജ്‌. ആറന്മുള മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി വീണാ ജോർജിന്റെ പ്രചാരണാർത്ഥം പത്തനംതിട്ട ട‍ൗൺ സ്ക്വയറിൽ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ശരത് ചന്ദ്രകുമാർ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി വീണാ ജോർജ്‌, എം .വി സഞ്ജു, ഓമല്ലൂർ ശങ്കരൻ, അഡ്വ.സക്കീർ ഹുസൈൻ, എൻ.സജി കുമാർ, മനോജ് മാധവശ്ശേരി, നിസാർ നൂർമഹൽ, മാത്യു മരോട്ടിമൂട്ടിൽ, അഡ്വ. വർഗീസ് മുളയ്ക്കൻ,ബി.ഹരിദാസ്, മനു വാസുദേവ്, സത്യൻ കണ്ണങ്കര, ബി. ഷാഹുൽ ഹമീദ്, കെ .ഐ. ജോസഫ്, നൗഷാദ് കണ്ണങ്കര, കെ.അനിൽ കുമാർ, എം.ജെ രവി എന്നിവർ സംസാരിച്ചു. കുമ്പഴയിൽ നിന്ന്‌ ഇരുചക്ര വാ​ഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയും നടന്നു.