പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദപ്രവേശനം

Tuesday 07 April 2026 12:00 AM IST

കൊല്ലം: പത്താം ക്ലാസിന് ശേഷം ചുരുങ്ങിയത് രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകൾ (ഗവ. /എ.ഐ.സി.ടി.ഇ അംഗീകൃതം) പൂർത്തിയാക്കിയവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് യൂണിവേഴ്സിറ്റി പുറത്തിറക്കി.

നാഷണൽ ക്രെഡിറ്റ് ആൻഡ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് പ്രകാരം പത്താം ക്ലാസിന് ശേഷമുള്ള രണ്ടുവർഷത്തെ ഡിപ്ലോമ, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം 'അക്കാഡമിക് ലെവൽ 4' ആയി കണക്കാക്കുന്നതിനാലാണ് ഈ സുപ്രധാന തീരുമാനം യൂണിവേഴ്സിറ്റി എടുത്തത്. 2026-27 അദ്ധ്യയന വർഷത്തെ ജൂലായ് സെഷൻ മുതലുള്ള പ്രവേശനത്തിനായിരിക്കും ആനുകൂല്യം ലഭ്യമാവുക.

ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിന് മാത്രമായിരിക്കും ഈ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നത്. ഹയർ സെക്കൻഡറിക്ക് തുല്യമായ പൊതുവായ തുല്യതാ സർട്ടിഫിക്കറ്റായി മറ്റ് ആവശ്യങ്ങൾക്കോ തൊഴിലിനോ ഇത് ഉപയോഗിക്കാൻ സാധിക്കില്ല.

പത്താം ക്ലാസും ഡിപ്ലോമയും യോഗ്യതയുള്ളവർക്ക് നേരിട്ട് ബിരുദ പഠനത്തിന് അവസരമൊരുക്കുക വഴി യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുകയാണ്.

പ്രൊഫ. ഡോ. വി.പി.ജഗതിരാജ്

വൈസ് ചാൻസലർ

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല പ​രീ​ക്ഷാ​ ​ടൈം​ടേ​ബിൾ

ര​ണ്ട്,​ ​നാ​ല് ​സെ​മ​സ്​​റ്റ​ർ​ ​എം​പി​ഇ​എ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​പി​എ​ഡ് ​ര​ണ്ട്,​ ​നാ​ല്,​ ​ആ​റ്,​ ​എ​ട്ട് ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു ഏ​ഴ്,​ ​എ​ട്ട് ​സെ​മ​സ്​​റ്റ​ർ​ ​ബി​ഡെ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പോ​ളിം​ഗ് ​ബൂ​ത്താ​യ​ ​ആ​ല​പ്പു​ഴ​യി​ലെ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ത്തി​ന് 8​ന് ​അ​വ​ധി​യാ​ണ്.

മ​നോ​ന്മ​ണീ​യം​ ​സു​ന്ദ​ര​നാ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ഫോ​ർ​ ​ദ്റ​വീ​ഡി​യ​ൻ​ ​ക​ൾ​ച്ച​റ​ൽ​ ​സ്​​റ്റ​ഡീ​സ് ​ന​ട​ത്തി​യ​ ​മൂ​ന്ന് ​മാ​സ​ത്തെ​ ​ഫം​ഗ്ഷ​ണ​ൽ​ ​ത​മി​ഴ് ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ്‌​കോ​ഴ്സി​ന്റെ​ ​എ​ഴു​ത്തു​പ​രീ​ക്ഷ​ 18​ ​ന് ​ന​ട​ത്തും.​ ​ഫോ​ൺ​-​ 04712308840

കീം​ ​-2026​:​ ​ഗ​ൾ​ഫി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​റ്റാം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സം​ഘ​ർ​ഷ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഷാ​ർ​ജ​ ​(​യു.​എ.​ഇ​),​ ​കു​വൈ​റ്റ്,​ ​ബ​ഹ്റൈ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​കീം​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​റ്റു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 7​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ ​ല​ഭ്യ​മാ​യി​രി​ക്കും.​ ​അ​പേ​ക്ഷാ​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി7​ ​ന്ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ ​അ​ട​യ്ക്കാം.​ 8​ ​മു​ത​ൽ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കോ​ന്നി​ ​(​പ​ത്ത​നം​തി​ട്ട​),​ ​ചെ​ങ്ങ​ന്നൂ​ർ​ ​(​ആ​ല​പ്പു​ഴ​),​ ​ആ​ലു​വ​ ​(​എ​റ​ണാ​കു​ളം​),​ ​ആ​ളൂ​ർ​ ​(​തൃ​ശൂ​ർ​),​ ​പാ​ല​ക്കാ​ട്,​ ​പൊ​ന്നാ​നി,​ ​കോ​ഴി​ക്കോ​ട്,​ ​ക​ല്യാ​ശ്ശേ​രി​ ​(​ക​ണ്ണൂ​ർ​),​ ​കാ​ഞ്ഞ​ങ്ങാ​ട് ​(​കാ​സ​ർ​ഗോ​ഡ്)​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ 6​ ​മു​ത​ൽ​ 10​-ാം​ ​ക്ലാ​സ് ​വ​രെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​'​ടാ​ല​ന്റ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ഴ്‌​സി​ലേ​ക്കും​',​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​'​സി​വി​ൽ​ ​സ​ർ​വീ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്‌​സി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​രു​ ​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ​ 6​ന് ​ആ​രം​ഭി​ക്കും.​ ​അ​പേ​ക്ഷ​ക​ൾ​ ​h​t​t​p​s​:​/​/​k​s​c​s​a.​o​r​g​ ​യി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 8281098864,​ 8281098863,​ 8281098861,​ 0471​-2313065,​ 2311654.