വിവാദം കൊട്ടിക്കയറി, ഇന്ന് കലാശക്കൊട്ട്
Tuesday 07 April 2026 12:01 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ട്. മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽവന്നത്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനും മൂന്നിരട്ടിയിലേറെയാക്കാനുമാണ് ബി.ജെ.പിയുടെ പോരാട്ടം. എല്ലാം ജനത്തിന്റെ കൈയിലാണ്.
കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് നീങ്ങാനിരിക്കെ, ഉത്ക്കണ്ഠയും ആകാംക്ഷയും നിറയുകയാണ്.
ആരോപണ പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കും താര പ്രചാരകരുടെ നിറഞ്ഞാട്ടവും ഇളക്കി മറിച്ച മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിന് കലാശക്കൊട്ട്.പിന്നെ, വിധിയെഴുത്തിന് ഒരു നാൾ. നിശബ്ദത പ്രചാരണത്തിന്റെ ദിനമാണത്.