ഭക്ഷ്യക്കിറ്റ് വിതരണം
Tuesday 07 April 2026 12:35 AM IST
കൊല്ലം: ഈസ്റ്ററിനോട് അനുബന്ധിച്ച് ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'നിർദ്ധനരായ കുടുംബങ്ങൾക്ക്" ഭക്ഷ്യ കിറ്റും - പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ഫാ. കുര്യൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷനായി. പ്രൊഫ. ഡി.എം.എ.മുഹമ്മദ് സലീം, ഫാ.ഗീവർഗീസ് തരകൻ, എ.കെ. രവീന്ദ്രൻ നായർ, നിധീഷ് ജോർജ്, അഡ്വ. സുഖി രാജൻ, ഡോ. പി.എൽ.ജോസ്, മാജി മാത്യൂസ്, സായ് അനിൽ കുമാർ, കെ.സൂര്യദാസ്, കെ.എസ്.പ്രഭാത്, ഓച്ചിറ യൂസഫ് കുഞ്ഞു, എ.സൗദ, ലൈല മോനച്ചൻ, ഗ്രേസി ജോർജ്, എ.സാവിത്രി, അജന്ത ജോഷ്വ എന്നിവർ സംസാരിച്ചു.