വോട്ടുറപ്പിക്കാൻ സ്വീപ് കടപ്പുറത്ത്

Tuesday 07 April 2026 12:36 AM IST

കൊല്ലം: ഒന്നൊഴിയാതെ വോട്ടുകളെല്ലാം ഉറപ്പാക്കുന്നതിന് കൊല്ലം ബീച്ചിലുമെത്തി സ്വീപ് സംഘം. വേനൽച്ചൂടിനാശ്വാസം തേടിയെത്തിയവർക്ക് മുന്നിൽ പട്ടങ്ങളുടെ നിറച്ചാർത്ത് തീർത്തായിരുന്നു വോട്ടുസന്ദേശം. അന്തിവാനിലേക്ക് വൈവിദ്ധ്യമാർന്ന പട്ടങ്ങൾ പറന്നുയർന്നതിനൊപ്പം എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശവും അലയൊലിയായി. സംഘാടനത്തിന് നേതൃത്വം നൽകുന്ന കില ഡെപ്യൂട്ടി ഡയറക്ടർ കെ.അനു, ടി.എം.അരുൺ തുടങ്ങിയവർക്കൊപ്പം സ്വീപ് സംഘവും പങ്കെടുത്തു.