ലോട്ടറി മേഖലയെ തകർത്തു
Tuesday 07 April 2026 12:41 AM IST
കൊല്ലം: എൽ.ഡി.എഫ് സർക്കാർ കേരള ലോട്ടറിയെ തകർത്തെന്ന് കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആരോപിച്ചു. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സാന്റിയാഗോ മാർട്ടിന്റെ മാഫിയ സംഘത്തിന് തീറെഴുതിയ കേരള ലോട്ടറിയെ സ്വർണ്ണത്തിളക്കം ഉള്ളതാക്കി മാറ്റിയത് ഉമ്മൻചാണ്ടി സർക്കാരായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചവറ ഹരീഷ്, വിളയത്ത് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എച്ച്.താജുദ്ദീൻ പള്ളിമുക്ക്, എസ്.ശിഹാബുദ്ദൻ, എസ്.സലാഹുദ്ദീൻ, തൊളിക്കൽ സുനിൽ തുടങ്ങിയവർ സംസാരിച്ചു.