ഭൂതത്താൻകെട്ട് ഡാം ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് ഇളകിവീണു

Tuesday 07 April 2026 2:19 AM IST

കോതമംഗലം: ഭൂതത്താൻകെട്ടിൽ പെരിയാർവാലി ഡാമിന്റെ (ബാരേജ് ) ഷട്ടറുകളിൽ ഒന്നിന്റെ ചെയിൻപൊട്ടി കൗണ്ടർ വെയിറ്റ് താഴേക്ക് പതിച്ചു. ഡാമിന്റെ പതിനഞ്ച് ഷട്ടറുകളിൽ എട്ടാമത്തെ ഷട്ടർ ആണ് തകർന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷട്ടർ തുറക്കാനും അടക്കാനും സഹായിക്കുന്നതാണ് കൗണ്ടർ വെയിറ്റ്.

ഷട്ടർ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. തുറക്കണമെങ്കിൽ കൗണ്ടർ വെയിറ്റ് പുനഃസ്ഥാപിക്കണം. ഇതിന് മുമ്പും സമാനരീതിയിൽ ഷട്ടറുകൾ തകർന്നിട്ടുണ്ട്. പത്ത് വർഷം മുമ്പ് മുഴുവൻ ഷട്ടറുകളും അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിച്ചതാണ്. പരിപാലനത്തിലുണ്ടായ വീഴ്ചയാകാം ഇപ്പോൾ ചെയിൻ പൊട്ടാൻ കാരണമെന്ന് സംശയിക്കുന്നു.