കിറ്റ് വിവാദത്തിൽ സ്ഥാപന ഉടമയെ പ്രതിചേർത്തു
Tuesday 07 April 2026 3:30 AM IST
തൃശൂർ: വാടാനപ്പിള്ളിയിലെ കിറ്റ് വിതരണത്തിൽ കേസെടുത്ത് പൊലീസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി അനുഭാവികളുടെ നിർദ്ദേശപ്രകാരമാണ് കിറ്റ് തയാറാക്കിയതെന്നാണ് എഫ്.ഐ.ആർ. 72542 രൂപയുടെ കിറ്റുകളാണ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.