അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ സംവാദം

Wednesday 08 April 2026 12:05 AM IST
മെഡിക്കൽ നിയമലംഘനങ്ങളും സുസ്ഥിര ആരോഗ്യപരിചരണവും എന്ന വിഷയത്തിൽ കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ സംഘടിപ്പിച്ച സംവാദം കൊച്ചി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫ. ജി. ബി. റെഡ്ഡി ഉദ്ഘാടനംചെയ്യുന്നു

കൊച്ചി: മെഡിക്കൽ നിയമലംഘനങ്ങളും സുസ്ഥിര ആരോഗ്യപരിചരണവും എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവൺമെന്റ്‌ ലാകോളേജും ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷനും സംവാദം സംഘടിപ്പിച്ചു. അമൃത ഇന്റർനാഷണൽ സ്‌കൂൾ ഒഫ്‌ ലാ കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ കൊച്ചി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫ. ജി. ബി. റെഡ്ഡി ഉദ്ഘാടനം ചെയ്തു. എറണാകുളം ലാകോളേജ് പ്രിൻസിപ്പൽ ഡോ. വി.സി. ബിന്ദുമോൾ, ഇടുക്കി ഗവൺമെന്റ് മെഡിക്കൽകോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പി.കെ. ബാലകൃഷ്ണൻ, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസ് ഡീൻ പ്രൊഫ. യു. കൃഷ്ണകുമാർ, അമൃത ഇന്റർനാഷണൽ സ്‌കൂൾ ഒഫ്‌ ലാ ഡീൻ ഡോ. അനിൽ ജി. വാരിയത്ത് എന്നിവർ സംസാരിച്ചു.