എടയ്‌മിന്ന തറവാട് തെയ്യം കെട്ട്

Wednesday 08 April 2026 9:59 PM IST
തെയ്യം കെട്ട് മഹോത്സവം

കാഞ്ഞങ്ങാട്: എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ എടയ്‌മിന്ന തറവാട് തെയ്യം കെട്ട് മഹോത്സവം 11, 12 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 11ന് രാവിലെ 5ന് ദീപം തെളിയിക്കൽ, 9ന് കലവറ നിറയ്ക്കൽ, വൈകിട്ട് 6ന് തെയ്യം തുടങ്ങൽ, കുറത്തിയമ്മ, ഗുരുദൈവങ്ങളെ കെട്ടിയാടൽ. 8ന് ബീരൻ തെയ്യം, 8.30ന് അന്ന പ്രസാദവിതരണം, 9ന് മന്ത്രമൂർത്തിയുടെ പുറപ്പാട്. 12ന് പുലർച്ചെ 5.30ന് കോടിയണങ്ങ്, 6ന് മാറണ കുറത്തി, 7ന് കാപ്പാളത്തിയമ്മ, 8ന് ആട്ടക്കാരത്തി, 9ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന് കുഞ്ഞിക്കോരൻ തെയ്യം, 3ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, 5ന് വിളക്കിലരിയോടെ സമാപനം. വാർത്ത സമ്മേളനത്തിൽ ചെയർമാൻ മാധവൻ കുഴിക്കോൽ, കൺവീനർ നാരായണൻ കുഴിക്കോൽ, ജോയിന്റ് കൺവീനർ രാജൻ പനങ്ങാട്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.സി മോഹനൻ ഏഴാംമൈൽ സംബന്ധിച്ചു.