അന്താരാഷ്ട്ര പ്രതിനിധി സംഘം കൊച്ചിയിൽ
Wednesday 08 April 2026 2:39 AM IST
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ വീക്ഷിക്കാൻ അന്താരാഷ്ട്ര പ്രതിനിധി സംഘം ഇന്ന് ജില്ലയിൽ എത്തും. വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം, മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് സെൽ എന്നിവിടങ്ങളും സന്ദർശിക്കും. എസ്റ്റോണിയ, ജോർജിയ, ഫിജി, കെനിയ, നമീബിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തുന്നത്. വോട്ടെടുപ്പ് ദിവസമായ നാളെ വിവിധ പോളിംഗ് സ്റ്റേഷനുകളും സന്ദർശിക്കും. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന സംഘത്തെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ സ്വീകരിക്കും.