പാ​ര​ഡിയിൽ​ ​എ​ൽ​ദോ ​താ​രം

Wednesday 08 April 2026 2:41 AM IST

കോ​ത​മം​ഗ​ലം​:​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ ​പ്ര​ച​ര​ണാ​യു​ധ​മാ​യ​ ​പാ​ര​ഡി​ ​ഗാ​ന​ങ്ങ​ളു​ടെ​ ​ര​ച​ന​യി​ൽ​ ​ഇ​ത്ത​വ​ണ​യും​ ​തി​ള​ങ്ങു​ക​യാ​ണ് ​കോ​ത​മം​ഗ​ലം​ ​സ്വ​ദേ​ശി​യാ​യ​ ​എ​ൽ​ദോ​ ​പു​ന്നേ​ക്കാ​ട്.​ ​വി​വി​ധ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​എ​ഴു​പ​തി​ല​ധി​കം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ​ദോ​യു​ടെ​ ​പാ​ര​ഡി​ ​ഗാ​ന​ങ്ങ​ൾ​ ​പ്ര​ച​ര​ണ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​എ​ഴു​തി​യ​താ​ക​ട്ടെ​ ​മു​ന്നൂ​റി​ലേ​റെ​ ​പാ​ര​ഡി​ക​ൾ! 30​ ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​മ്പ​ത്താ​ണ് ​പാ​ര​ഡി​ഗാ​ന​ ​ര​ച​നാ​ ​രം​ഗ​ത്ത് ​എ​ൽ​ദോ​ക്കു​ള്ള​ത്.​ ​പേ​രാ​വൂ​രി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​കെ.​ഷൈ​ല​ജ​ ​നേ​രി​ട്ട് ​വി​ളി​ച്ച് ​അ​ഭി​ന​ന്ദി​ച്ച​ത് ​മ​റ​ക്കാ​നാ​വാ​ത്ത​ ​അ​നു​ഭ​വ​മാ​യി.​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ്,​ ​അ​നൗ​ൺ​സ​ർ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ൽ​ദോ​ ​ഷോ​ർ​ട്ട് ​ഫി​ലിം,​ ​ഡോ​ക്യു​ ​മെ​ന്റ​റി​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​ ​പ്ര​സാ​ദ് ​ആ​ണ് ​എ​ൽ​ദോ​യു​ടെ​ ​പാ​ര​ഡി​ക​ളു​ടെ​ ​ഗാ​യ​ക​ൻ.

രാഷ്ടട്രീയം വേറെ, കല വേറെ

സി.​പി.​എ​മ്മി​ന്റെ​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​നാ​ണ് ​എ​ൽ​ദോ.​ ​എ​ന്നാ​ൽ,​ ​പാ​ട്ടെ​ഴു​ത്തി​ന് ​പാ​ർ​ട്ടി​ ​വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല.​ ​ഇ​ട​തി​നും​ ​വ​ല​തി​നും​ ​എ​ൻ.​ഡി.​എ​യ്ക്കു​മെ​ല്ലാം​ ​വേ​ണ്ടി​ ​തൂ​ലി​ക​ ​ച​ലി​പ്പി​ച്ചു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​വും​ ​ക​ലാ​പ്ര​വ​ർ​ത്ത​ന​വും​ ​ര​ണ്ട് ​വ​ഴി​യി​ലെ​ന്നാ​ണ് ​എ​ൽ​ദോ​യു​ടെ​ ​നി​ല​പാ​ട്.​ ​ആ​വ​ശ്യ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​ആ​ശ​യ​വും​ ​നി​ർ​ദേ​ശ​വും​ ​അ​നു​സ​രി​ച്ചാ​ണ് ​എ​ഴു​ത്ത്.​ ​ഹി​റ്റു​ക​ളാ​യ​ ​സി​നി​മാ​ ​ഗാ​ന​ങ്ങ​ളു​ടെ​യും​ ​ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം​ ​പാ​ര​ഡി​ക​ൾ​ ​എ​ൽ​ദോ​യു​ടെ​ ​തൂ​ലി​ക​യി​ൽ​ ​നി​ന്ന് ​പി​റ​ന്നു.​ ​കോ​ത​മം​ഗ​ല​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക്കാ​യി​ ​തു​ള്ള​ൽ​പ്പാ​ട്ടും​ ​എ​ഴു​തി.