പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
Wednesday 08 April 2026 12:26 AM IST
പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതൽ അതാത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിംഗ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യസമയത്ത് തന്നെ വിതരണ കേന്ദ്രങ്ങളിലെത്തണം.
വിവിധ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങൾ
തിരുവല്ല : കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്കൂൾ.
കോന്നി : മൈലപ്ര മൗണ്ട് ബഥനി ഇ എച്ച് എസ് എസ്.
അടൂർ : സർക്കാർ ബിഎഡ് സെന്റർ അടൂർ.
റാന്നി : സെന്റ് തോമസ് കോളേജ്, റാന്നി. ആറന്മുള : മുസലിയാർ കോളേജ് , മലയാലപ്പുഴ.