പി​റ​വം​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​നം​ ​ല​ക്ഷ്യം​വ​ച്ച് ​അ​നൂ​പ് ​ജേ​ക്ക​ബ്

Wednesday 08 April 2026 2:46 AM IST

പി​റ​വം​:​ ​ഗ​താ​ഗ​തം​ ​മു​ത​ൽ​ ​സാ​മൂ​ഹ്യ​ ​ക്ഷേ​മം​ ​വ​രെ​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ ​ദ​ർ​ശ​ന​വു​മാ​യി​ ​അ​നൂ​പ് ​ജേ​ക്ക​ബ്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​വും​ ​ജ​ന​ക്ഷേ​മ​വും​ ​ഒ​രു​പോ​ലെ​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കു​ന്ന​ ​പ​ദ്ധ​തി​ക​ളാ​ണ് ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​വേ​ന​ലി​ൽ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മം​ ​നേ​രി​ടു​ന്ന​ ​മ​ണ്ഡ​ല​ത്തി​ൽ​ 300​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കും.​ ​ ജ​ൽ​ ​ജീ​വ​ൻ​ ​മി​ഷ​ൻ​ ​വ​ഴി​ 7730​ ​ഗാ​ർ​ഹി​ക​ ​ക​ണ​ക്ഷ​നു​ക​ളും​ ​അ​മൃ​തം​ ​പ​ദ്ധ​തി​യി​ൽ​ 3300​ ​ഗാ​ർ​ഹി​ക​ ​ക​ണ​ക്ഷ​നു​ക​ളും​ ​ന​ൽ​കും.​ ​മ​ണീ​ട്–​മു​ള​ന്തു​രു​ത്തി​–​എ​ട​യ്ക്കാ​ട്ടു​വ​യ​ൽ​–​ആ​മ്പ​ല്ലൂ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 118.46​ ​കോ​ടി​യും​ ​രാ​മ​മം​ഗ​ലം​–​തി​രു​മാ​റാ​ടി​–​പാ​മ്പാ​ക്കു​ട​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 118.43​ ​കോ​ടി​യും​ ​അ​നു​വ​ദി​ക്കും.​ ​ചോ​റ്റാ​നി​ക്ക​ര​ ​വാ​ട്ട​ർ​ ​പ​മ്പിം​ഗ് ​മെ​യി​ൻ​ ​പ​ദ്ധ​തി​ക്ക് 34​ ​കോ​ടി​യും​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​തു​ക​ ​അ​നു​വ​ദി​ക്കും.​ ​ വി​ക​സ​ന​വും​ ​ക്ഷേ​മ​വും​ ​കൈ​കോ​ർ​ക്കു​ന്ന​ ​സ​മ​ഗ്ര​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​പി​റ​വം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തെ​ ​സം​സ്ഥാ​ന​ത്ത് ​മാ​തൃ​ക​ ​മ​ണ്ഡ​ല​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഗ​താ​ഗ​തം: ​ജ​ല​ഗ​താ​ഗ​തം​ ​മെ​ച്ച​പ്പെ​ടു​ത്തി​ ​വാ​ട്ട​ർ​ ​മെ​ട്രോ​ ​സേ​വ​നം​ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കും ​മു​ള​ന്തു​രു​ത്തി​ ​റ​വ​ന്യൂ​ ​ട​വ​ർ,​ ​കൂ​ത്താ​ട്ടു​കു​ളം​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​എ​ന്നി​വ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കും ​ ​ചോ​റ്റാ​നി​ക്ക​ര​ ​ടെം​പി​ൾ​ ​സി​റ്റി​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​തീ​ർ​ത്ഥാ​ട​ന​ ​ടൂ​റി​സ​ത്തി​ന് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കും ആ​രോ​ഗ്യം: ​മു​ള​ന്തു​രു​ത്തി,​ ​കൂ​ത്താ​ട്ടു​കു​ളം​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തും. ​കീ​ച്ചേ​രി,​ ​രാ​മ​മം​ഗ​ലം​ ​സി.​എ​ച്ച്.​സി.​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കും. ​പി​റ​വം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ഗൈ​ന​ക്കോ​ള​ജി​ ​ഉ​ൾ​പ്പെ​ടെ​ ​പു​തി​യ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും വ്യ​വ​സാ​യ​ ​വി​ക​സ​നം: ​റൂ​റ​ൽ​ ​മി​നി​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പാ​ർ​ക്കു​ക​ൾ​ ​സ്ഥാ​പി​ച്ച് ​സ്ത്രീ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​യു​വാ​ക്ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കും. ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​കോ​-​വ​ർ​ക്കിം​ഗ് ​സ്പേ​സു​ക​ളും​ ​വ​ർ​ക്ക് ​നി​യ​ർ​ ​ഹോം കേ​ന്ദ്ര​ങ്ങ​ളും​ ​സ്ഥാ​പി​ക്കും. ​സ്കി​ൽ​ ​സെ​ന്റ​റു​ക​ൾ,​ ​ഐ.​ടി.​ ​ഹ​ബ്ബു​ക​ൾ,​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കും. വി​ദ്യാ​ഭ്യാ​സം: ​ ​പ്രൈ​മ​റി,​ ​അ​പ്പ​ർ​ ​പ്രൈ​മ​റി​ ​സ്കൂ​ളു​ക​ൾ​ ​ആ​ധു​നി​ക​വ​ത്ക​രി​ക്കു​ം. ​കാ​ക്കൂ​ർ​ ​കാ​ള​വ​യ​ൽ​ ​കാ​ർ​ഷി​ക​ ​മേ​ള​യ്ക്ക് ​അ​നു​മ​തി​ ​ന​ൽ​കും