വിഷുച്ചന്തകൾ തുടങ്ങി

Wednesday 08 April 2026 12:48 AM IST

പത്തനംതിട്ട : സപ്ലൈക്കോ ഔട്ട്ലറ്റുകളിൽ വിഷുച്ചന്തകൾ തുടങ്ങി. സർക്കാർ സബ്സിഡിയോടെയാണ് വിഷുച്ചന്തകൾ ആരംഭിച്ചത്. 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും. 13 ഇനം സാധനങ്ങളാണ് സബ്സിഡിയോടെ വിൽപ്പനയ്ക്കുള്ളത്. ജില്ലയിൽ നാല് ഡിപ്പോകളാണ് പ്രവർത്തിയ്ക്കുന്നത്. പറക്കോട്, പത്തനംതിട്ട തിരുവല്ല, റാന്നി ഡിപ്പോകളാണുള്ളത്. 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക.

ജില്ലയിലെ ഔട്ട്ലറ്റുകൾ : 34

മാവേലി സൂപ്പർ സ്റ്റോർ : 9

സൂപ്പർമാർക്കറ്റ് : 23

പീപ്പിൾസ് ബസാർ : 2

വില വിവരപട്ടിക (ഒരു കിലോയുടെ വില)

അരി : ജയ- 33 രൂപ,

മട്ട കുത്തരി - 33 രൂപ

പച്ചരി - 25 രൂപ

പഞ്ചസാര - 34.65 രൂപ

ഉഴുന്ന് - 87 രൂപ

തുവരപ്പരിപ്പ് - 83 രൂപ

കടല - 63 രൂപ

ചെറുപയർ - 85 രൂപ

വൻപയർ - 68രൂപ

മുളക് - 136.5 രൂപ

മല്ലി - 47.25 രൂപ (അരക്കിലോ)

വെളിച്ചെണ്ണ - 269 രൂപ (1 ലിറ്റർ)

കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ

ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. ഈ കൂപ്പൺ 16 മുതൽ മേയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ 101 രൂപ കുറച്ച് കിട്ടും.

വിഷു ചന്തകൾ സജീവമായി തുടങ്ങി. 14 വരെ പ്രവർത്തിക്കും.

പ്രീത, സപ്ലൈക്കോ കോട്ടയം റീജിയണൽ മാനേജർ ഇൻ ചാർജ്