ആവേശക്കലാശം പരസ്യ പ്രചാരണത്തിന് അവസാനം

Wednesday 08 April 2026 2:48 AM IST

കൊ​ച്ചി​:​ ​പ​ഞ്ച​വാ​ദ്യം,​ ​ചെ​ണ്ട​മേ​ളം,​ ​കാ​വ​ടി,​ ഫ്ലോ​ട്ട്,​ ​ഡി.​ജെ.​ ​ഇ​തി​നെ​ല്ലാം​ ​പു​റ​മേ​ ​റോ​ഡ്‌​ഷോ.​ 23​ ​ദി​വ​സം​ ​മാ​ത്രം​ ​നീ​ണ്ടു​ ​നി​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​ന്ന​ലെ​ ​ആ​വേ​ശ​ ​കൊ​ട്ടി​ക്ക​ലാ​ശം.​ ​വി​വി​ധ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ഓ​രോ​ ​മു​ന്ന​ണി​ക്കും​ ​നി​ശ്ച​യി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​കൊ​ട്ടി​ക്ക​ലാ​ശം​ ​ന​ട​ത്തി​യ​ത്.​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​ച്ച​യോ​ടെ​ ​ആ​രം​ഭി​ച്ച​ ​റോ​ഡ് ​ഷോ​ക​ളും​ ​ബൈ​ക്ക് ​റാ​ലി​ക​ളും​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്‌​ത്തി. തൃ​ക്കാ​ക്ക​ര​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ ​പു​ഷ്പ​ദാ​സി​ന്റെ​ ​കൊ​ട്ടി​ക്ക​ലാ​ശ​ ​സ​മാ​പ​നം​ ​കാ​ക്ക​നാ​ട് ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു.​ ​വൈ​റ്റി​ല​യി​ലും​ ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ട്ടി​ക്ക​ലാ​ശം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ചെ​ണ്ട​മേ​ള​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മു​ക​ളി​ൽ​ ​ക​യ​റി​ ​പാ​ർ​ട്ടി​ ​കൊ​ടി​ക​ൾ​ ​വീ​ശി​ ​ആ​ഹ്ലാ​ദം​ ​പ്ര​ക​ടി​പ്പി​ച്ചു. യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ഥി​ ​ഉ​മ​ ​തോ​മ​സ് ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി​ ​എ​ൻ.​ജി.​ഒ​ ​ക്വാ​ട്ടേ​ഴ്‌​സ് ​ജം​ഗ്ഷ​നി​ലേ​ക്കെ​ത്തി​യ​ത്.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഷാ​ള​ണി​യി​ച്ചും​ ​മാ​ല​യി​ട്ടും​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​സ്വീ​ക​രി​ച്ചു.​ ​ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും​ ​നാ​സി​ക് ​ഡോ​ലി​ന്റെ​യും​ ​അ​ക​മ്പ​ടി​യും​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​വേ​ശ​ക്കി​ലാ​ക്കി. മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഖി​ൽ​ ​മാ​രാ​ർ​ ​റോ​ഡ് ​ഷോ​ ​ആ​യാ​ണ് ​വൈ​റ്റി​ല​യി​ലെ​ത്തി​യ​ത്.​ ​കാ​വ​ടി​യും​ ​ക​ര​കാ​ട്ട​വും​ ​വ​നി​താ​പ​ഞ്ച​വാ​ദ്യ​വു​മെ​ല്ലാം​ ​മാ​രാ​രു​ടെ​ ​ക​ലാ​ശ​ക്കൊ​ട്ടി​ന് ​കൊ​ഴു​പ്പ് ​കൂ​ട്ടി.​ ​ഇ​ട​യ്ക്ക് ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ഇ​ട​യി​ലേ​ക്കു​മെ​ത്തി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു. എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ടി.​ജെ.​ ​വി​നോ​ദി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന് ​ആ​വേ​ശ​ക​ര​മാ​യ​ ​കൊ​ട്ടി​ക്ക​ലാ​ശം.​ ​മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​നി​ര​വ​ധി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ണി​നി​ര​ന്ന​ ​റാ​ഡ് ​ഷോ​ ​ടൗ​ൺ​ ​ഹാ​ൾ​ ​പ​രി​സ​ര​ത്ത് ​സ​മാ​പി​ച്ചു.​ ​തു​ട​ർ​ന്ന് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ 13​ ​ബൂ​ത്തു​ക​ളു​ടെ​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​വാ​ഴ​ക്ക​നോ​ടൊ​പ്പം​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ത്തു. ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ ​സാ​ബു​ ​എം.​ ​ജോ​ർ​ജ്ജി​ന്റെ​ ​കൊ​ട്ടി​ക്ക​ലാ​ശ​ ​പ​രി​പാ​ടി​ക​ൾ​ ​ക​ലൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്താ​യി​രു​ന്നു.​ ​വൈ​കി​ട്ട് ​മൂ​ന്ന​ര​ ​മു​ത​ൽ​ ​വി​വ​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ക​ട​ന​മാ​യെ​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​ലൂ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​സം​ഗ​മി​ച്ചു.​ ​കൊ​ട്ടി​ക്ക​ലാ​ശം​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​മി​നി​റ്റു​ക​ൾ​ ​മു​ൻ​പ് ​സ്ഥാ​നാ​ർ​ത്ഥി​യും​ ​എ​ത്തി​യ​തോ​ടെ​ ​ആ​വേ​ശം​ ​അ​ല​ത​ല്ലി. എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​ആ​ർ.​ ​ശി​വ​ശ​ങ്ക​ര​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​അ​വ​സാ​നം​ ​കു​റി​ച്ച് ​വു​ഡ്‌​ലാ​ൻ​ഡ്‌​സ് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​പ്ര​ക​ട​ന​മാ​യി​ ​മാ​ധ​വ​ ​ഫാ​ർ​മ​സി​ ​ജം​ഗ്ഷ​നി​ൽ​ ​അ​വ​സാ​നി​ച്ചു.​ ​താ​ള​മേ​ള​ങ്ങ​ളും​ ​കാ​വ​ടി​ ​ഘോ​ഷ​യാ​ത്ര​യും​ ​അ​ക​മ്പ​ടി​യാ​യി. തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​എ​ൻ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​റോ​ഡ് ​ഷോ​ ​സ്റ്റാ​ച്യു​ ​ജം​ഗ്ഷ​നി​ൽ​ ​അ​വ​സാ​നി​ച്ചു.​ ​സ്റ്റ്യാ​ച്ചു​ ​ജം​ഗ്ഷ​നി​ൽ​ ​വെ​ടി​ക്കെ​ട്ട് ​ഉ​ൾ​പ്പെ​ടെ​ ​അ​ക​മ്പ​ടി​യാ​യി.​ ​ഡി.​ജെ​യും​ ​കാ​വ​ടി​ ​ഘോ​ഷ​യാ​ത്ര​യു​മെ​ല്ലാം​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബൈ​ക്ക് ​റാ​ലി​യും​ ​വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ദീ​പ​ക് ​ജോ​യി​യു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​കൊ​ട്ടി​ക്ക​ലാ​ശം​ ​ഉ​ത്സ​വ​മാ​ക്കി​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​പ്ര​ചാ​ര​ണം​ ​സ​മാ​പി​ക്കാ​റാ​യ​തോ​ടെ​ ​ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ​ദീ​പ​ക് ​ജോ​യ് ​വ​ന്നി​റ​ങ്ങി.