അങ്കമാലിയിൽ കൊടുമുടിയേറി ആവേശം

Tuesday 07 April 2026 11:13 PM IST

അങ്കമാലി: അങ്കമാലി ടൗണിൽ പൊലീസ് നിർദ്ദേശ പ്രകാരം മൂന്നിടത്തായാണ് മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം നടന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി റോജി.എം.ജോൺ ക്രെയിനിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സാജു പോൾ ലോറിയുടെ ക്യാബിന് മുകളിലും എൻ.ഡി.എ സ്ഥാനാർത്ഥി പ്രോമി കുര്യാക്കോസ് പ്രചാരണ വാഹനത്തിന് മുകളിലുമായി നിന്ന് കലാശക്കൊട്ടിൽ പ്രവർത്തകരെയും വോട്ടർമാരെയും അഭിവാദ്യം ചെയ്തു. മൂന്നു മുന്നണികളുടെയും പ്രവർത്തകർ 4 മണിയോടെ ടൗൺ കൈയടക്കിയതോടെ ഗതാഗത തടസമുണ്ടായി. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.