തമിം ഇഖ്ബാൽ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്

Tuesday 07 April 2026 11:27 PM IST

ഢാക്ക : അമിനുൽ ഇസ്ളാമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട ബംഗ്ളാദേശ് ഗവൺമെന്റ് മുൻ നായകൻ തമിം ഇഖ്ബാലിനെ പ്രസിഡന്റായി നിയമിച്ചു. 11 അംഗ താത്‌കാലിക ഡയറക്ടർ ബോർഡും രൂപീകരിച്ചു. മുസ്താഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി കോർത്തതിന് പിന്നാലെ ബംഗ്ളാ ക്രിക്കറ്റ് ബോർഡിൽ ഭിന്നതകൾ ഉടലെടുത്തിരുന്നു. ലോകകപ്പിൽ കളിക്കാതെ വാശിപിടിച്ച് പിന്മാറിയത് ഭിന്നതകൾ രൂക്ഷമാക്കി. കഴിഞ്ഞ ദിവസം ഡയറക്ടർ ബോർഡിൽ നിന്ന് പലരും രാജി വച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. 37കാരനായ തമിം ബോർഡുമായുള്ള പ്രശ്നങ്ങൾ മൂലം 2023ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച താരമാണ്.