ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം: സി.പി.എം

Wednesday 08 April 2026 12:45 AM IST
cpm central committe

തിരുവനന്തപുരം: പൊള്ള വാഗ്ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ് എൽ.ഡി.എഫ് അവതരിപ്പിക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തിൽ തകർന്നു കിടന്ന കേരളത്തെ നേട്ടത്തിലേക്ക് നയിച്ചത് എൽ.ഡി.എഫ് സർക്കാരാണ്

നൽകിയ വാഗ്ദാനങ്ങൾ ഏറെക്കുറെ നടപ്പിലാക്കി. കൂടുതൽ മുന്നോട്ടു പോകുന്നതിനുള്ള പ്രകടന പത്രിക തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മുന്നോട്ടു വച്ചു. അതിനെ ജനങ്ങൾ അംഗീകരിക്കുകയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയും ചെയ്തു.കേരളത്തിൽ അതിദാരിദ്ര്യം പരിഹരിച്ച് സമാധാനപരമായ ജീവിതം ഉറപ്പാക്കി. മന്ത്രി തലത്തിൽ ഒരഴിമതി ആരോപണം പോലുമില്ലാത്ത സർക്കാരായി

എൽ.ഡി.എഫ് പുതിയ പ്രകടന പത്രികയിലൂടെ കേരളത്തെ മദ്ധ്യ വരുമാന രാഷ്ട്രങ്ങൾക്കൊപ്പം വളർത്താനും, സാമൂഹ്യ നീതി ഉറപ്പു വരുത്താനുമുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ തൊഴിൽ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളുണ്ട്. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തിയ സർക്കാർ 50 ശതമാനം സ്ത്രീകൾക്ക് വീടിന് പുറത്ത് തൊഴിലുറപ്പ് നൽകുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.