പ്രളയത്തിന് ഉത്തരവാദി സർക്കാർ: രമേശ് ചെന്നിത്തല

Wednesday 08 April 2026 12:00 AM IST

തിരുവനന്തപുരം: സ്വകാര്യ സ്ഥാനപനത്തിന് വേണ്ടിയാണ് 2018-ൽ അന്നത്തെ പിണറായി സർക്കാർ പ്രളയം സൃഷ്ടിച്ചതെന്ന മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ അത്ഭുതപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് പ്രവ‌ർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 2018 ലെ പ്രളയം മനുഷ്യ നിർമിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണ്. അത് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി തന്നെ റിപ്പോർട്ട് കൊടുത്തിട്ടുള്ളതുമാണ്. ഈ വിഷയത്തിൽ നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചത് താനാണ്. കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയൻ സർക്കാരിനാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാൽ പിന്നെ പ്രളയമല്ലാതെ എന്താണ് ഉണ്ടാവുക. മുൻകരുതൽ സ്വീകരിക്കാതിരുന്നത് പ്രശ്നം രൂക്ഷമാക്കി.

മ​ന്ത്രി​യു​ടെ​ ​ശ​ബ്ദ​രേ​ഖ​ ​അ​ന്വേ​ഷി​ക്കും​:​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​മ​ഹാ​പ്ര​ള​യം​ ​മ​ന​പ്പൂ​ർ​വം​ ​സൃ​ഷ്ടി​ച്ച​താ​ണെ​ന്നു​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​ ​ശ​ബ്ദ​രേ​ഖ​യി​ലെ​ ​ഉ​ള്ള​ട​ക്കം​ ​സം​ബ​ന്ധി​ച്ച് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി.​ ​പ്ര​ള​യ​മു​ണ്ടാ​ക്കാ​ൻ​ ​വേ​ണ്ടി​ ​അ​ണ​ക്കെ​ട്ടു​ക​ൾ​ ​അ​ട​ച്ചി​ട്ടു​വെ​ന്നാ​ണ് ​മ​ന്ത്രി​യു​ടെ​ ​ശ​ബ്ദ​രേ​ഖ.​ ​കേ​ര​ള​ത്തെ​ ​കൃ​ത്രി​മ​ ​പ്ര​ള​യ​ത്തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ച്ച​വ​ർ​ ​അ​തി​ന് ​സ​മാ​ധാ​നം​ ​പ​റ​യേ​ണ്ടി​ ​വ​രു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മ​ത​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ച്ച് ​കേ​ര​ള​ത്തി​ലെ​ ​സാ​മൂ​ഹി​ക​ ​ജീ​വി​തം​ ​ക​ലു​ഷി​ത​മാ​ക്കാ​ൻ​ ​ബി.​ജെ.​പി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​സി.​പി.​എം​ ​കൂ​ട്ടു​ ​നി​ൽ​ക്കു​ന്നു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​നും​ ​സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗ​വും​ ​ന​ട​ത്തി​യ​ ​സ​മാ​ന​സ്വ​ഭാ​വ​ത്തി​ലെ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​അ​തി​ന് ​തെ​ളി​വാ​ണ്.​ ​ഷ​നി​ലും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.