ഭൂ ജലവിതാനം കുറയുന്നു; 49 ശതമാനം കിണറുകളിൽ ജലനിരപ്പ് താഴ്ന്നു

Wednesday 08 April 2026 12:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുമ്പോൾ ഭൂ ജലവിതാനം കുറയുന്നു. ഭൂജലവകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള 430 നിരീക്ഷണ കിണറുകളിലെ ഫെബ്രുവരിയിലെ ജലവിതാന പരിശോധനയിൽ 49 ശതമാനത്തിലും ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തി. ചില പ്രദേശങ്ങളിൽ രണ്ടു മീറ്ററിലധികം ജലവിതാനം താഴ്ന്നു. പത്തനംതിട്ടയിൽ ഒരു മീറ്ററിലധികം ജലവിതാനം താഴ്ന്നിട്ടില്ല.

ഒന്നു മുതൽ രണ്ടു മീറ്റർവരെ ജലനിരപ്പ് കുറഞ്ഞ സ്ഥലങ്ങൾ:

തിരുവനന്തപുരം: ബാലരാമപുരം, പെരുങ്കടവിള

കൊല്ലം:തെന്മല, പിറവന്തൂർ

ആലപ്പുഴ:നീലംപേരൂർ

കോട്ടയം:കടനാട്, പാമ്പാടി

കൊച്ചി കോർപ്പറേഷൻ

ഇടുക്കി:മൂന്നാർ

തൃശൂർ: ചേലക്കര

മലപ്പുറം: പെരിന്തൽമണ്ണ

പാലക്കാട് :അകത്തേത്തറ, പുതുശ്ശേരി

കോഴിക്കോട് :മാവൂർ

വയനാട്: മുള്ളൻകൊല്ലി, മീനങ്ങാടി

കണ്ണൂർ: ചിറ്റരിപ്പറമ്പ്, പേരാവൂർ, പാനൂർ, തളിപ്പറമ്പ്

കാസർകോട്: ബെഡഡുക്ക, കോടോംബേളൂർ

രണ്ട് മീറ്ററിലധികം ജലവിതാനം താഴ്ന്ന, അടിയന്തര ശ്രദ്ധ വേണ്ട പ്രദേശങ്ങൾ:

കോട്ടയം: മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ

വയനാട്: തിരുനെല്ലി

കണ്ണൂർ: കേളകം, വേങ്ങാട്, കൂത്തുപറമ്പ്