കലാശക്കൊട്ടിനിടെ യു.ഡി.എഫ് പ്രവർത്തകന് ഗുരുതര പരിക്ക്
Wednesday 08 April 2026 1:17 AM IST
ചാത്തന്നൂർ: കലാശക്കൊട്ടിനിടെ ഉണ്ടായ എൽ.ഡി.എഫ് അതിക്രമത്തിൽ യു.ഡി.എഫ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. പരവൂർ ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ പരവൂർ കോട്ടപ്പുറം ഐപ്പുള്ളിയഴികത്ത് വീട്ടിൽ പി.ജി.വേണുഗോപാലിനാണ് (73) പരിക്കേറ്റത്. കൊട്ടിക്കലാശത്തിന് യു.ഡി.എഫിന് അനുവദിച്ച സ്ഥലത്ത് തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി പ്രചാരണ വാഹനം കടന്നുവന്നു. ഇതിനിടെ എൽ.ഡി എഫ് പ്രവർത്തകൻ വേണുഗോപാലിന്റെ തുടയിൽ ചവിട്ടി വീഴ്ത്തി വാഹനം കടത്തിക്കൊണ്ടു പോയി. ഗുരുതരമായി പരിക്കേറ്റ വേണുഗോപാലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.