അഡ്വ. സേവ്യർ ജൂലപ്പൻ
Thursday 09 April 2026 12:40 AM IST
മട്ടാഞ്ചേരി: കൊച്ചിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സേവ്യർ ജൂലപ്പൻ ഇന്നലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ടു. രാവിലെ തെക്കേ ചെല്ലാനം മരോട്ടിക്കൽപറമ്പ് പ്രദേശം, ലെജി തിയേറ്റർ പ്രദേശം, മൂലങ്കുഴി ജനതാ റോഡ്, തോപ്പുംപടി നാല്പതടി റോഡ് തുടങ്ങിയ ഇടങ്ങളിൽ വീടുകളും തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ്, വാലുമ്മൽ തിരുഹൃദയ കോൺവെന്റ്, ജിയോ സീ ഫുഡ്സ്, തോപ്പുംപടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയും സംഘവും സന്ദർശിച്ചു. വൈകിട്ട് ബീച്ച് റോഡിലുള്ള ആർ.കെ. കോളനി, ഫിഷർമെൻ കോളനി, മിനി കോളനി, രാമേശ്വരം കോളനി എന്നിവ സന്ദർശിച്ചു.