വിനോദയാത്ര പോയ 15കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി

Thursday 09 April 2026 12:25 AM IST

കടമ്പഴിപ്പുറം: പാലക്കാട് നിന്നും കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15കാരിയെ ചിക്ക്മം​ഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനി കല്ലംപറമ്പിൽ കൂത്തറവീട്ടിൽ രമേഷ്‌,രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെയാണ് കാണാതായത്. 40പേരടങ്ങുന്ന സംഘത്തോടൊപ്പം കർണാടകയിലെ ചിക്ക്മംഗളൂരുവിൽ മാണിക്കധാര വ്യൂപോയിന്റിൽ എത്തിയ കുട്ടിയെ ഏഴാം തീയതി വൈകിട്ട് അഞ്ചോടെ കാണാതാവുകയായിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം പാലക്കാട് നിന്നെത്തി ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. കഴിഞ്ഞ നാലാം തീയതിയാണ് സംഘം വിനോദയാത്ര പോയത്.