ട്രാൻസ്ജെൻഡർ നിയമ ഭേദഗതിയെ ചോദ്യംചെയ്ത് ഹർജി
Thursday 09 April 2026 1:32 AM IST
കൊച്ചി:ട്രാൻസ്ജെൻഡർമാരുടെ അവകാശ സംരക്ഷണ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അവകാശങ്ങൾ നിഷേധിക്കുന്നതാണ് ഭേദഗതിയെന്ന് എറണാകുളം,പാലക്കാട് സ്വദേശികളായ ട്രാൻസ്‌ജെൻഡർമാർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ലൈംഗികസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം നിയമഭേദഗതിയിലൂടെ ഇല്ലാതായതിനെ ഹർജിയിൽ ചോദ്യം ചെയ്യുന്നു.ട്രാൻസ്‌മെൻ,ട്രാൻസ് വുമൺ എന്ന വേർതിരിവിനെ അംഗീകരിക്കാത്ത നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.