എല്ലാവരും വോട്ട് ചെയ്യണമെന്ന് കളക്ടർ

Wednesday 08 April 2026 9:47 PM IST

കൊച്ചി: തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും എല്ലാവരും അവരവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക. വോട്ടർമാർക്കായി പോളിംഗ് ബൂത്തുകളിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

കഴിഞ്ഞ നവംബർ നാല് മുതൽ ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി പരിശോധിച്ചാണ് വോട്ടർ പട്ടിക പുതുക്കിയത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുന്ന 'ആക്‌സസിബിൾ ഇലക്ഷൻ' പദ്ധതിയും പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ ഇലക്ഷൻ' രീതിയും ഇത്തവണത്തെ പ്രത്യേകതയാണെന്നും കളക്ടർ പറഞ്ഞു.