ചൂട് തുടരും; മഴയും വരും

Thursday 09 April 2026 1:49 AM IST

തിരുവനന്തപുരം: കേരളത്തിൽ പൊതുവെ ചൂടുള്ള കാലാവസ്ഥ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നലെ പാലക്കാട് ഉയർന്ന ചൂട് രേഖപ്പെടുത്തി (38.4 ഡിഗ്രി). പുനലൂരിൽ 37.5 ഡിഗ്രിയും തിരുവനന്തപുരം നഗരത്തിൽ 37.1 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. ചൂട് കൂടാൻ സാദ്ധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ശരാശരി 38 ഡിഗ്രി വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 36 വരെയും താപനില ഉയരാനാണ് സാദ്ധ്യത. യു.വി സൂചിക ഉയർന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.