തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് ഇന്ന് പൊതുഅവധി
Thursday 09 April 2026 12:01 AM IST
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ദിനമായ ഇന്ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധിയാണ്. ബാങ്കുകൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടുകൂടിയ അവധിയാണ് ലേബർ കമ്മിഷണർ പ്രഖ്യാപിച്ചിട്ടുള്ളത്.