സ്വതന്ത്രവും നിർഭയവുമായി വോട്ടു ചെയ്യണം: ഗവർണർ
Thursday 09 April 2026 2:02 AM IST
തിരുവനന്തപുരം:വോട്ടു ചെയ്യുകയെന്നത് ജനാധിപത്യപരമായ അവകാശം മാത്രമല്ല കടമയും കൂടിയാണെന്നും എല്ലാവരും സ്വതന്ത്രവും നിർഭയവുമായി വോട്ടു രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.ഓരോ വോട്ടും നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും അതിന്റെ ഭാഗധേയം നിർണയിക്കുന്നതിലും വ്യക്തമായ പങ്ക് വഹിക്കുന്നുണ്ട്.ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ ഇത് വളരെ പ്രധാനമാണ്.അതിനാൽ എല്ലാവരും സഗൗരവം വോട്ടവകാശം വിനിയോഗിക്കണമെന്നും ഗവർണർ പറഞ്ഞു.