ചൂടാണ്, വാടിവീഴരുത്

Thursday 09 April 2026 12:03 AM IST
ചൂടാണ്, വാടിവീഴരുത്

കോഴിക്കോട്: വെയിലിന്റെ കാഠിന്യം അതിരൂക്ഷമായതിനാൽ ബൂത്തിലെത്തുന്ന വോട്ടർമാരും ഉദ്യോഗസ്ഥരും പ്രവർത്തകരുമെല്ലാം ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കെെയിൽ കരുതുക

 വോട്ടു ചെയ്യാൻ ഉച്ച സമയം ഒഴിവാക്കി രാവിലേയും വെെകീട്ടും തിരഞ്ഞെടുക്കുക

കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുക

തണലത്ത് വിശ്രമിക്കുക