ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യു

Thursday 09 April 2026 12:05 AM IST

കൊച്ചി: ഐ.സി.എൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യുവേർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻ.സി.ഡി) വിൽപ്പന നാളെ ആരംഭിക്കും. 12.25% വരെ വരുമാനം നൽകുന്ന എൻ.സി.ഡി ഇഷ്യു നിക്ഷേപകർക്ക് ആകർഷകവും സുരക്ഷിതവുമായ അവസരമൊരുക്കുന്നു. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ

ലഭ്യമാക്കുമെന്ന് ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു, ഏപ്രിൽ 24ന് വിൽപ്പന അവസാനിക്കും. ഓരോ എൻ.സി.ഡിയുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് പലിശ ഓപ്‌ഷനുകളുള്ള 10 ഓപ്‌ഷനുകൾ ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ പത്ത് മുതൽ 12.25 ശതമാനം വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകുമെന്ന് ഹോൾ-ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമാദേവി അനിൽകുമാർ പറഞ്ഞു.

സമാഹരിക്കുന്ന തുക ഐ.സി.എൽ ഫിൻകോർപ്പിന്റെ വളർച്ചയ്ക്കും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും.

അന്വേഷണങ്ങൾക്ക് +91 85890 20137, +91 85890 20186