ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ആശ്വാസവുമായി ആമസോൺ

Thursday 09 April 2026 12:07 AM IST

കൊച്ചി : അമസോൺ ഇന്ത്യയുടെ പുതിയ സെല്ലർ ഫീസ് പരിഷ്‌കരണം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഏറെ ഗുണകരമാണെന്ന് ഇന്ത്യ എം.എസ്.എം.ഇ ഫോറം സ്വാഗതം ചെയ്തു. 1,000 രൂപ വരെ വിലയുള്ള ഉത്‌പ്പന്നങ്ങൾക്ക് റഫറൽ ഫീസ് ഒഴിവാക്കിയതോടെ 1,800ൽ അധികം വിഭാഗങ്ങളിലായി 12.5 കോടി ഉത്‌പ്പന്നങ്ങൾ ഉൾപ്പെടുന്നു. കുറഞ്ഞ വിലയുള്ള ഉത്പ്പന്നങ്ങൾക്ക് ഈസി ഷിപ്പ് ഫീസും കുറച്ചു. ഇതിലൂടെ സെല്ലർമാർക്ക് 70 ശതമാനം വരെ ചെലവ് ലാഭിക്കാം. പ്രത്യേകിച്ച് ടിയർ-2, ടിയർ-3 നഗരങ്ങളിലെ എം.എസ്.എം.ഇകൾക്ക് ഇത് ഗുണകരമാകും. എന്നാൽ ചെറുകിട വ്യാപാരികൾക്ക് നിലവിലുള്ള നികുതി, നിയമാനുസൃത നടപടികൾ തുടങ്ങിയവ ഇപ്പോഴും വെല്ലുവിളിയാണ്.