നടൻ ജി. കൃഷ്‌ണകുമാർ എൻ.എഫ്.ഡി.സി പാർട്ട് ടൈം ചെയർമാൻ

Thursday 09 April 2026 12:08 AM IST

ന്യൂഡൽഹി: നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്നലെ ഉത്തരവിൽ ഒപ്പിട്ടു. മൂന്നു വർഷത്തേക്കാണ് നിയമനം. മൂന്നുവർഷം എൻ.എഫ്.ഡി.സിയുടെ പാർട്ട്ടൈം നോൺ-ഒഫീഷ്യൽ ബോർഡ് ഡയറക്ടറുമായിരിക്കും. കേന്ദ്ര വാർത്താവിതരണ-​പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.