ഡാഷ് മോൻ ഇ.പിക്ക് 'പൊന്നു മോൻ'

Thursday 09 April 2026 2:24 AM IST

കണ്ണൂർ: 'പൊന്നു മോനേ" എന്ന് ഉദ്ദേശിച്ചാകാം മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ 'ഡാഷ് മോനെ" എന്ന് വിളിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. പിണറായിയുടേത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം.

സിനിമാഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാൻ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.