ഇടക്കാല ജാമ്യമില്ല; രഞ്ജിത്തിന്റെ വോട്ട് മുടങ്ങും
Thursday 09 April 2026 2:28 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ജയിലിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകേണ്ടതില്ലെന്ന് എറണാകുളം മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.
രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വീണ്ടും നൽകിയ അപേക്ഷ കോടതി അടുത്തദിവസം പരിഗണിക്കും. പുതിയ ഡിജിറ്റൽ തെളിവുകളടക്കം കിട്ടിയ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.