ജനവിധി തേടി 47 വനിതാ പോരാളികൾ

Thursday 09 April 2026 1:45 AM IST

കോഴിക്കോട്: നിയമസഭയിലേക്ക് ഇത്തവണ ജനവിധി തേടുന്നത് 47 വനിതകൾ. എൽ.ഡി.എഫാണ് കൂടുതൽ വനിതകളെ മത്സരിപ്പിക്കുന്നത്-18 പേരെ. യു.ഡി.എഫ് ടിക്കറ്റിൽ 12ഉം, എൻ.ഡി.എയിൽ നിന്ന് 17 പേരും ജനവിധി തേടുന്നു.

പാലക്കാട് ജില്ലയിലെ കോങ്ങാട്ടെ പ്രധാന മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളും വനിതകളാണ്. സിറ്റിംഗ് എം.എൽ.എ കെ. ശാന്തകുമാരിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസി യു.ഡി.എഫിനായും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എൻ.ഡി.എയ്ക്കായും മത്സരിക്കുന്നു. മന്ത്രിമാരായ വീണ ജോർജ്, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണിയും ജനവിധി തേടാനുണ്ട്.

അതേസമയം മത്സരിക്കുന്ന വനിതകളുടെ എണ്ണം ഇത്തവണയും പേരിനു മാത്രമാണെന്നും ആരോപണമുണ്ട്. പല വനിതാ സ്ഥാനാർത്ഥികൾക്കും ജയിക്കാൻ പ്രയാസമുള്ള മണ്ഡലങ്ങളാണ് അനുവദിച്ചതെന്ന ആരോപണവും ശക്തമാണ്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്ക് പൊരുതിനേടേണ്ട മണ്ഡലമാണ് പേരാവൂർ. കോൺഗ്രസിന്റെ വിദ്യ ബാലകൃഷ്ണന് അനുവദിച്ചത് എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായ കോഴിക്കോട്ടെ എലത്തൂരാണ്.

എൽ.ഡി.എഫിന്റെ പ്രമുഖ വനിതാ സ്ഥാനാർത്ഥികൾ

 കെ.കെ. ശെെലജ

 വീണാ ജോർജ്

 ആർ. ബിന്ദു

 ചിഞ്ചുറാണി

 പി.കെ. ശ്യാമള

യു.‌ഡി.എഫ്

 ഷാനിമോൾ ഉസ്‌മാൻ

 ഐഷ പോറ്റി

 ബിന്ദു കൃഷ്ണ

 ഉമ തോമസ്

 കെ.കെ. രമ

എൻ.ഡി.എ

 ശോഭസുരേന്ദ്രൻ

 പത്മജ വേണുഗോപാൽ

ആർ. ശ്രീലേഖ

 അഞ്ജലി നായർ

 നവ്യ ഹരിദാസ്