വിവാദ പ്രസംഗം: പി.കെ.കൃഷ്ണദാസിന് എതിരെ പരാതി

Thursday 09 April 2026 2:54 AM IST

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്.അഖിൽ സംസ്ഥാന പൊലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ഹിന്ദു, ക്രിസ്ത്യൻ വനിതകൾ ലൗജിഹാദ് വഴി ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന് കഴിഞ്ഞ അഞ്ചിന് കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്ണദാസ് പ്രസംഗിച്ചുവെന്നാണ് പരാതി.