കിറ്റും പണവും ഹീനമായ പ്രചാരണവും: സതീശൻ

Thursday 09 April 2026 2:01 AM IST

കൊച്ചി: വോട്ടെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പിയും സി.പി.എമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്താനും വ്യാപകമായി പണവും കിറ്റുകളും കൈമാറാനും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പാലക്കാട് ബി.ജെ.പി പ്രവർത്തക സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിൽ പണം നൽകുന്ന വീഡിയോ കോൺഗ്രസ് പുറത്തു വിട്ടു. ബി.ജെ.പി സംസ്ഥാന വ്യാപകമായി വീടുകളിൽ സാരിയും പണവും വിതരണം ചെയ്യുന്നുണ്ട്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കും.അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊലക്കേസ് പ്രതിയാണെന്ന വ്യാജ ആരോപണത്തോടെ തിരഞ്ഞെടുപ്പിന്റെ തലേന്ന് സി.പി.എമ്മിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നോട്ടീസ് വിതരണം ചെയ്തു..20 വർഷം മുമ്പുള്ള പറവൂരിലെ ആശുപത്രിയുടെ ചിത്രം ഉൾപ്പെടുത്തി തനിക്കെതിരെ നോട്ടീസിറക്കി. 52,000 ചതുരശ്രയടി കെട്ടിടമുള്ള ആശുപത്രിയാണ് ഇല്ലെന്നു പറയുന്നത്. 2018ലെ പ്രളയകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയ പടമാണ് മറ്റൊന്ന്.

തിരഞ്ഞെടുപ്പ് ജോലിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് പകരം ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ ബാലറ്റ് പേപ്പർ എത്തിയിട്ടില്ല. സെന്ററിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

 ഭ​ര​ണ​മാ​റ്റ​ത്തി​ന് ​നാ​ന്ദി​കു​റി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​:​ ​ചെ​ന്നി​ത്തല കേ​ര​ള​ത്തി​ൽ​ ​ഭ​ര​ണ​മാ​റ്റ​ത്തി​ന് ​നാ​ന്ദി​കു​റി​ക്കേ​ണ്ട​ ​നി​ർ​ണാ​യ​ക​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​ഇ​ന്നു​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​പ​ത്തു​വ​ർ​ഷം​ ​നീ​ണ്ട​ ​പി​ണ​റാ​യി​ ​ഭു​ർ​ഭ​ര​ണ​ത്തെി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തെ​ ​മോ​ചി​പ്പി​ക്കാ​നും​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ജ​ന​പ​ക്ഷ​സ​ർ​ക്കാ​രി​നെ​ ​അ​ധി​കാ​ര​ത്തി​ലേ​റ്റാ​നു​മു​ള്ള​ ​ച​രി​ത്ര​ ​നി​യോ​ഗ​മാ​ണ് ​കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വി​ച്ചു. കേ​ര​ള​ത്തി​നെ​ ​സ​മ​ഗ്ര​ ​പു​രോ​ഗ​തി​യി​ലേ​ക്ക് ​ന​യി​ക്കാ​നും​ ​കേ​ര​ള​ ​ജ​ന​ത​യു​ടെ​ ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ളാ​ണ് ​യു​ഡി​എ​ഫ് ​മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ 25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ​മ​ഗ്ര​ ​ആ​രോ​ഗ്യ​ ​ഇ​ൻ​ഷു​റ​ൻ​സ് ​അ​തി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​കാ​ൽ​വെ​പ്പാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ബു​ദ്ധ​രാ​യ​ ​സ​മ്മ​തി​ദാ​യ​ക​രു​ടെ​ ​പി​ന്തു​ണ​യോ​ടു​കൂ​ടി​ ​യു.​ഡി.​എ​ഫ് ​വ​ൻ​വി​ജ​യം​ ​നേ​ടു​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ചൂ​ണ്ടി​ക്കാ​ട്ടി.

 ന​ട​പ​ടി വേ​ണ​മെ​ന്ന് ​സ​ണ്ണി​ ​ജോ​സ​ഫ്

പാ​ല​ക്കാ​ട്ടെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ശോ​ഭാ​ ​സു​രേ​ന്ദ്ര​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​പ​ണം​ ​ന​ൽ​കി​യ​തി​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പു​റ​ത്തു​വ​ന്ന​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​കേ​സെ​ടു​ക്കാ​ൻ​ ​ക​ഴി​യും.​ ​വോ​ട്ടി​ന് ​നോ​ട്ടെ​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്‌​കാ​ര​മാ​ണ് ​കേ​ര​ള​ത്തി​ലും​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​പ​ണം​ ​കൊ​ടു​ക്കു​ന്ന​ ​ദൃ​ശ്യം​ ​പ​ക​ർ​ത്തി​യ​വ​രു​ടെ​ ​ക​ര​ണം​ ​അ​ടി​ച്ച് ​പൊ​ട്ടി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​ചെ​യ്‌​ത​ത്.​ ​വ്യാ​ജ​ ​രേ​ഖ​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​സി.​പി.​എ​മ്മും​ ​പ​ണം​ ​ന​ൽ​കി​ ​വോ​ട്ട​ർ​മാ​രെ​ ​സ്വാ​ധീ​നി​ക്കു​ന്ന​ ​ബി.​ജെ.​പി​യും​ ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ത്തി​ന് ​അ​പ​മാ​ന​മാ​ണ്.​ ​ഇ​തി​നെ​ല്ലാം​ ​ജ​നം​ ​ബാ​ല​റ്റി​ലൂ​ടെ​ ​മ​റു​പ​ടി​ ​ന​ൽ​കു​മെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.

 ബി.​ജെ.​പി​ ​പ​ണം​ ​വി​ത​ര​ണം: ന​ട​പ​ടി​ ​വേ​ണമെന്ന് ​കെ.​സി

പാ​ല​ക്കാ​ട്ട് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​പ​ര​സ്യ​മാ​യി​ ​പ​ണം​ ​വി​ത​ര​ണം​ ​ചെ​യ്ത​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി​യു​ടെ​ ​പ​ണ​ക്കൊ​ഴു​പ്പ് ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​കാ​ണാം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​പ​ണം​ ​ന​ൽ​കു​ന്ന​ത് ​പ​തി​വാ​ണ്.​ ​ആ​ല​പ്പു​ഴ​യി​ലും​ ​ഇ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ബി.​ജെ.​പി​യു​ടെ എ​ ​ക്ലാ​സ് ​മ​ണ്ഡ​ല​ങ്ങ​ളെ​ന്ന് ​പ​റ​യു​ന്നി​ട​ത്ത് ​ഇ​താ​ണ് ​പ​തി​വാ​യി​ ​ന​ട​ക്കു​ന്ന​ത്.​ ​ടി​വി​യി​ലും​ ​ഓ​ൺ​ലൈ​നി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര​സ്യ​ങ്ങ​ൾ​ ​പാ​ടി​ല്ലെ​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​നി​ർ​ദേ​ശം​ ​യു.​ഡി.​എ​ഫ് ​മാ​ത്ര​മാ​ണ് ​അ​നു​സ​രി​ച്ച​ത്.​ ​വൈ​ക്ക​ത്ത് ​ഇ​ട​തു​മു​ന്ന​ണി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​ക​ർ​ഷ​ക​ൻ​ ​ചെ​ല്ല​പ്പ​ന്റെ​ ​ബ​ന്ധു​ക്ക​ളെ​ ​അ​ദ്ദേ​ഹം​ ​സ​ന്ദ​ർ​ശി​ച്ചു.