സ്ഥാനാർത്ഥികളുടെ വോട്ട്

Thursday 09 April 2026 12:04 AM IST

പത്തനംതിട്ട : എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് പത്തനംതിട്ട നഗരസഭ നാലാം വാർഡ് ആനപ്പാറ ഗവ.എൽ.പി സ്കൂളിലെ 262 ാം നമ്പർ ബൂത്തിൽ ഇന്നു രാവിലെ ഏഴിന് വോട്ടു ചെയ്യും.

യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഇന്ന് രാവിലെ ഏഴിന് പിറവം രാമമംഗലം പഞ്ചായത്തിലെ 76 -ാം നമ്പർ ബൂത്തായ ഊരമന ഗവ.എച്ച്.എസ്.എസിൽ കുടുംബസമേതം വോട്ടുരേഖപ്പെടുത്തും.

എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരുവനന്തപുരം മണ്ഡലത്തിലെ ഫോർട്ട് സ്‌കൂൾ പോളിംഗ് സ്‌റ്റേഷനിലാണ് വോട്ട്. രാവിലെ ഏഴിന് വോട്ടു ചെയ്തതിന് ശേഷം ആറന്മുളയ്ക്ക് മടങ്ങി വരും.

റാ​ന്നി​ ​:​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​പ്ര​മോ​ദ് ​നാ​രാ​യ​ണ​ൻ​ ​റാ​ന്നി​ ​വൈ​ക്കം​ ​ഗ​വ​ണ്മെ​ന്റ് ​യു.​പി.​എ​സി​ലെ​ 195​ ​-ാം​ ​ബൂ​ത്തി​ൽ​ ​വോ​ട്ടു​ ​ചെ​യ്യും. യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​പ​ഴ​കു​ളം​ ​മ​ധു​ ​അ​ടൂ​ർ​ ​മ​ണ​ക്കാ​ല​ ​ഗ​വ.​യു.​പി.​എ​സി​ലെ​ 184​ ​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​തോ​മ​സ് ​കെ​ ​സാ​മു​വേ​ലി​ന് ​മൂ​ക്ക​ന്നൂ​ർ​ ​ഗു​രു​കു​ലം​ ​സ്കൂ​ളി​ലെ​ 186​ ​-ാം​ ​ബൂ​ത്തി​ൽ​ ​വോ​ട്ടു​ചെ​യ്യും.

തി​രു​വ​ല്ല​ ​:​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​മാ​ത്യു​ ​ടി.​തോ​മ​സ് ​ഇ​ന്ന് ​രാ​വി​ലെ​ 7​ന് ​വാ​രി​ക്കാ​ട് ​സെ​വ​ൻ​ത് ​ഡേ​ ​സ്‌​കൂ​ളി​ലെ​ 107​-ാം​ ​ബൂ​ത്തി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നൂ​പ് ​ആ​ന്റ​ണി​ ​ഇ​ന്ന് ​രാ​വി​ലെ​ 7​ന് ​മു​ത്തൂ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​എ​ൽ.​പി​ ​സ്കൂ​ളി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​വ​ർ​ഗീ​സ് ​മാ​മ്മ​ൻ​ ​കു​ടും​ബ​മാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ 7.30​ന് 139​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്താ​യ​ ​കു​ള​ക്കാ​ട് ​റ​ജീ​നാ​മു​ണ്ടി​ ​സ്കൂ​ളി​ൽ​ ​വോ​ട്ടു​ചെ​യ്യും.

കോ​ന്നി​:​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​യു.​ജ​നീ​ഷ് ​കു​മാ​ർ​ ​സീ​ത​ത്തോ​ട് ​വാ​ലു​പ്പാ​റ​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹാ​ളി​ലെ​ ​ബൂ​ത്തി​ലും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ​ ​തി​രു​വ​ല്ല​ ​ക​ട​പ്ര​ ​ഗ​വ.​യു.​പി​ ​സ്കൂ​ളി​ലെ​ ​ബൂ​ത്തി​ലും​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ടി.​പി.​സു​ന്ദ​രേ​ശ​ൻ​ ​വ​ക​യാ​ർ​ ​എ​സ്.​എ​ൻ.​വി​ ​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ ​ബൂ​ത്തി​ലും​ ​വോ​ട്ട് ​ചെ​യ്യും.

അ​ടൂ​ർ​ ​:​ ​എ​ൽ.​ഡി​​.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​​​ ​പ്രി​ജി​ ​ക​ണ്ണ​ൻ​ ​നെ​ടു​വ​ന്നൂ​ർ​ ​ഗ​വ.​എ​ൽ.​പി.​എ​സി​​​ലെ​ ​ബൂ​ത്തി​​​ലും​ ​യു.​ഡി​​.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​​​ ​അ​ഡ്വ.​സി.​വി.​ശാ​ന്ത​കു​മാ​ർ​ ​അ​തി​രു​ങ്ക​ൽ​ ​പി​ ​എം.​എ​സ്.​എ​ൽ.​പി​ ​എ​സി​ലെ​ ​ബൂ​ത്തി​​​ലും​ ​വോ​ട്ടു​ചെ​യ്യും.​ ​എ​ൻ.​ഡി​​.​എ​ ​സ്ഥാ​നാ​ർ​ത്ഥി​​​ ​അ​ഡ്വ.​പ​ന്ത​ളം​ ​പ്ര​താ​പ​ൻ​ ​പ​ന്ത​ളം​ ​എ​ൻ​ ​എ​സ് ​എ​സ് ​ബോ​യ്സ് ​ഹൈ​സ്‌​കൂ​ളി​ലെ​ ​ബൂ​ത്തി​​​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തും.