ജില്ലയിൽ 28233 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

Thursday 09 April 2026 12:07 AM IST

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ആറ് വരെ നീക്കം ചെയ്തത് 28233 പ്രചാരണ സാമഗ്രികൾ 21233 പോസ്റ്റർ, 2114 ബാനർ, 4886 മറ്റ് പ്രചരണ ബോർഡ് എന്നിവ നീക്കം ചെയ്തു. മാതൃക പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ഡി എം ഡെപ്യൂട്ടി കളക്ടർ ജി. സുരേഷ് ബാബു, അസിസ്റ്റന്റ് നോഡൽ ഓഫീസർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ജി. ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം.