സമയപരിധി കഴിഞ്ഞും പരസ്യം : ചെന്നിത്തല പരാതി നൽകി
Thursday 09 April 2026 1:32 AM IST
തിരുവനന്തപുരം:പരസ്യ പ്രചാരണത്തിന്റെ സമയപരിധി അവസാനിച്ച ശേഷവും സി.പി.എമ്മും ബി.ജെ.പിയും നവമാദ്ധ്യമങ്ങളിലൂടെയും ഓൺലൈൻ വഴിയും പരസ്യ പ്രചാരണം തുടരുന്നതായി കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ പരാതി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ചൊവ്വാഴ്ച തന്നെ വിവരം ഫോണിലൂടെയും രേഖാമൂലവും അറിയിച്ചിട്ടും ഇന്നലെ ഉച്ചയ്ക്ക് 2 മണി വരെ യാതൊരു നടപടിയും എടുത്തില്ലെന്ന പരാതിയുമായി ചെന്നിത്തല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഓൺലൈൻ നവമാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചരണം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് .കമ്മീഷൻ ഇക്കാര്യത്തിൽ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.