തപാൽ വോട്ട്: ശേഷിക്കുന്നവർക്കും സൗകര്യമൊരുക്കും

Thursday 09 April 2026 2:39 AM IST

തിരുവനന്തപുരം: ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ച 1.46 ലക്ഷം ജീവനക്കാരിൽ ഇന്നലെ വൈകിട്ട് അഞ്ചുവരെ 1,10,994 പേർ തപാൽ വോട്ട് രേഖപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. ശേഷിക്കുന്നവർക്കും വോട്ടു ചെയ്യാൻ സൗകര്യമൊരുക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തൊട്ടാകെ 154 വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ഇന്നലെ രാവിലെ 7 മുതൽ പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു.

ഹോം വോട്ടിംഗിനായി അപേക്ഷ നൽകിയ 1,45,598 മുതിർന്ന പൗരന്മാരിൽ 1,40,177 (96.25%) പേരും ഭിന്നശേഷി വിഭാഗത്തിൽ 62,159 അപേക്ഷകരിൽ 60,705 (97.66%) പേരും വോട്ട് ചെയ്തു. അവശ്യസേവന വിഭാഗത്തിലെ 34,140 പേരിൽ 32,113 (94.06%) പേരും പോസ്റ്റൽ വോട്ട് ചെയ്തു.