ജി.പി.എസ് പരിശോധന... പോളിംഗ് സാമഗ്രികളുമായുള്ള പുറപ്പെടൽ വൈകി
Thursday 09 April 2026 1:40 AM IST
കൊല്ലം: പോളിംഗ് സാമഗ്രികളുമായി പോകാൻ വാടകയ്ക്കെടുത്ത വാഹനങ്ങളിലെ ജി.പി.എസിന്റെ പരിശോധന വൈകിയതിനെ തുടർന്ന് കുണ്ടറ, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്കുള്ള പുറപ്പെടൽ വൈകി. പരിശോധനയുടെ കരാർ ഏറ്റെടുത്ത കമ്പനി ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാഞ്ഞതാണ് പ്രശ്നമായത്. 12.45ന് പുറപ്പെടേണ്ട വാഹനങ്ങൾ പരിശോധന പൂർത്തിയാക്കാതെ 2.30 ഓടെയാണ് പുറപ്പെട്ടത്.